2013, ഒക്‌ടോബർ 28, തിങ്കളാഴ്‌ച

" കാടത്തം തോല്ക്കുന്ന മലയാളി മനസ്സ്  "

ഞെട്ടി വിറച്ചിരുന്നുപോയി തിങ്കളാഴ്ച രാവിലെ പത്രം വായിച്ചപ്പോൾ .............
രണ്ടു പിഞ്ചു ബാല്യങ്ങളെ കഴുത്തറുത്തു കൊന്നിരിക്കുന്നു ........അതും സ്വന്തം സഹോദരന്റെ കുഞ്ഞുങ്ങളെ ....
ഇത്രയും ക്രൂരത എങ്ങിനെ ആ രക്ഷസജന്മ്മത്തിനു ചെയ്യാൻ കഴിഞ്ഞു ....?
എത്ര കഠിന ഹൃദയമുള്ളവരുമാകട്ടെ ....... കുഞ്ഞുങ്ങൾക്ക്‌ മുന്നിൽ എല്ലാം മറന്ന് അവരോടൊപ്പം കൂടാനല്ലേ നമുക്ക് കഴിയൂ .........എന്നിട്ടും ............?
ഇയാൾ മനുഷ്യ ജന്മ്മമല്ല എന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു ...
" മനുഷ്യ രൂപത്തിൽ പിറന്ന പിശാച്  "
ആ പിഞ്ചു കുഞ്ഞുങ്ങളുടെ പത്രത്തിലുള്ള ഫോട്ടോ മറക്കാൻ കഴിയുന്നില്ല ...

എല്ലാം എന്തിനു വേണ്ടി....?....സ്വത്തിനു വേണ്ടിയാണത്രേ....
ആ അച്ഛനമ്മയുടെ വിലമതിക്കാനാകാത്ത സ്വത്തുക്കളല്ലേ ഈ പിശാചിന്റെ കത്തിയിൽ ഒടുങ്ങിയത് ...?
മനുഷ്യൻ മനുഷ്യനെ തിരിച്ചറിയാത്ത കാലമാണിത് ..
സ്നേഹം, ബന്ധം ഇതെല്ലാം ഇന്ന് വിലയില്ലാത്ത തുരുമ്പിനു തുല്യം ...........
പണത്തിനും സ്വത്തിനും വേണ്ടി ആരെയും എന്തും ചെയ്യാൻ മടിയില്ലാത്ത കാലം.
ഒരു തീപെട്ടി കൊള്ളി ചോദിച്ചപ്പോൾ തന്നില്ല എന്ന കാരണത്താൽ കുത്തി കൊലപ്പെടുത്തിയ സംഭവം ആരും മറന്നുകാന്നില്ല...ഒരു മനുഷ്യന് ഒരു തീപ്പെട്ടി കൊള്ളിയുടെ വിലപോലുമില്ലെന്നു സാരം ....
കാടത്ത സമ്പ്രദായത്തിൽ പോലും ഇത്തരം ക്രൂരതകൾ ഉണ്ടായി കാണില്ല ...
ഒരു മാനസിക രോഗിക്ക് പോലും ചെയ്യാൻ കഴിയാത്ത കൊടും ക്രൂരതയല്ലേ ഇത്?

പണത്തിനും സ്വത്തിനും വേണ്ടിയുള്ള മനുഷ്യന്റെ ഈ മുന്നേറ്റം ........കലികാലം എന്നല്ലാതെ എന്ത് പറയാൻ .....
ഇത്രയെല്ലാം ക്രൂരതകൾ കാണിച്ചും കുതികാൽവെട്ട് നടത്തിയും എന്താണ് ഫലം ...?
ക്ഷണികമായ ഈ ജീവിത യാത്രാവേളകളെ ആനന്ദകരമാക്കി സഹജീവികളെ  സഹായിച്ചും, സഹകരിച്ചും പോകാനുള്ള മനസ്ഥിതി ഇന്നാര്ക്കും കാണാനില്ല ....
എല്ലാവരും ഒന്നോര്ക്കുക .........
കൊന്നും കൊലവിളിച്ചും നേടിയെടുക്കുന്ന ശാപങ്ങളിൽ നിറഞ്ഞ ഈ സമ്പാദ്യശേഖരം
കേവലം, പ്രവചനാതീതമായ ഒരു പ്രകൃതക്ഷോഭമോ മറ്റോ വന്നാൽ ...കഴിഞ്ഞില്ലേ എല്ലാം....? ഈയൊരു സത്യസ്ഥിതി മനസ്സിലാക്കാൻ എന്നാണ് മലയാളിക്ക് കഴിയുക?

എന്തിനേറെ പറയാൻ ...പ്രസവിച്ച് മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞിനെ വഴിയിൽ ഉപേക്ഷിച്ചു പോയിരിക്കുന്നു സ്വന്തം മാതാവ് ......ഛെ......അമ്മ എന്ന പരിശുദ്ധ വാക്കിനു അർഹയാണോ ആ സ്ത്രീ...?

അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിങ്ങനെയുള്ള കുടുംബ ബന്ധങ്ങള്ക്ക് ഇന്ന് വിലയില്ലാതായിരിക്കുന്നു ...

കേരളാ പോലീസിന്റെ ശുഷ്കാന്തിയോടെയുള്ള കുറ്റമറ്റ അന്വേഷണങ്ങളിൽ ധ്രുതഗതിയിൽ തന്നെ കുറ്റവാളികളെ കണ്ടെത്തുന്നുണ്ട്  എന്നത് തികച്ചും സ്വാഗതാർഹാമാണ് .... എന്നാൽ ...........
വീണ്ടും വീണ്ടും കുറ്റങ്ങൾ മാത്രം ചെയ്യാൻ പുറപ്പെടുന്ന ഇവര്ക്ക്, താമസിയാതെ തന്നെ പിടിക്കപെടുമെന്നറിഞ്ഞിട്ടും കുറ്റകൃത്യത്തിനിറങ്ങുന്ന ഇവരെ എന്ത് പേരിട്ടു വിളിക്കണം ...?
ഒരിക്കലും നന്നാകില്ല എന്നാ പ്രതിജ്ഞയുമായി ഇറങ്ങി തിരിച്ചിരിക്കുകയാണോ ജനങ്ങളെല്ലാവരും...?

എല്ലാത്തിനും ഒരു അറുതി വരുത്തി തരും ....ആ മുകളിലിരിക്കുന്ന വലിയ തമ്പുരാൻ ....
അതോത്താൽ നന്ന് .....





                                                                                                   മണികണ്ഠൻ കിഴകൂട്ട് , ചേർപ്പ്‌